തടവിന്‌റെ ഇരുളറയില്‍ നിന്ന് പൊന്‍ കിരണത്തിന്‌റെ പുണ്യദര്‍ശനത്തിലേക്ക് 304 പേര്‍. വിശുദ്ധ നാളുകളുടെ ദൈവിക പ്രഭാവം ഇവര്‍ക്ക് നല്‍കിയത് തടവറയില്‍ നിന്നും മോചനം.
ഷാര്‍ജ ഭരണാധികാരിയായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖസിമിയാണ് റമദാന്‍ പ്രമാണിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 304 തടവുകാര്‍ക്ക് ശിക്ഷ ഇളവ് പ്രഖ്യാപിച്ചത്. ശിക്ഷ ഇളവിന് അര്‍ഹരായ തടവുകാരെയാണ് മോചിപ്പിക്കുന്നത്. ഇവരില്‍ അധികം പേരുടെയും കുടുംബത്തിന് ആശ്രയവും ഇവരായിരുന്നു. പുതിയ തൊഴില്‍ നേടി പുതു ജീവിതം ആരംഭിക്കണമെന്ന മോഹത്തോടെയും കഴിഞ്ഞ കാലത്തോടുള്ള വിടപറച്ചിലുമായാണ് ഇവര്‍ പുറം ലോകത്തിന്‌റെ വെള്ളി വെളിച്ചത്തിലേക്ക് ഇറങ്ങുന്നത്.
Post Your Comments