
ഗതാഗത തിരക്കുള്ള റോഡില്‍ വസ്ത്രം ഉപേക്ഷിച്ച് സണ്‍ബാത്ത് നടത്തി യുവതി, പിന്നീട് നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. മാഞ്ചസ്റ്ററിലെ റോയ് ഡെല്‍ മിന്‌റൈായിലാണ് സംഭവം. ലില്ലി വില്ലേഴ്‌സ് എന്ന യുവതിയാണ് റോഡില്‍ സാഹസിക സണ്‍ബാത്ത് നടത്തിയത്.
ബ്ലാക്ക് പൂളില്‍ ഭര്‍ത്താവിനൊപ്പം സണ്‍ ബാത്തിനായി പോയതാണിവര്‍. റോഡില്‍ ടാങ്കര്‍ അപകടമുണ്ടായതിനെ തുടര്‍ന്നു ഇവരുടെ യാത്ര മുടങ്ങുകയും സഹി കെട്ട യുവതി റോഡിന്‌റെ നടുക്ക് അടിവസ്ത്രങ്ങള്‍ മാത്രമിട്ട് സണ്‍ബാത്ത് നടത്തുകയായിരുന്നു. ഭര്‍ത്താവ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. പൊലീസ് എത്തിയപ്പോഴാണ് ലില്ലി സണ്‍ ബാത്ത് നിര്‍ത്തി വാഹനത്തില്‍ തിരികെ കയറിയത്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments