ഇസ്ലാമബാദ്: റോഡ് അപകട കേസുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിലെ യു എസ് നയതന്ത്രജ്ഞന് രാജ്യം വിടുന്നതില്‍ വിലക്ക്. ഇത് യുഎസും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുമോ എന്ന സംശയം ഉയരുകയാണ്. പാക്കിസ്ഥാനിലെ യുഎസ് നയതന്ത്രജ്ഞനായ കേണല്‍ ജോസഫ് ഹാള്‍ അമേരിക്കയിലേക്ക് പോകാന്‍ നടത്തിയ ശ്രമം തടഞ്ഞായിരുന്നു പാക്കിസ്ഥാന്‌റെ നീക്കം. ഇദ്ദേഹത്തിന് യാത്രപുറപ്പെടാന്‍ അഫ്ഗാനിലെത്തിച്ച വിമാനം തിരിച്ചയയ്‌ക്കേണ്ടി വന്നു. തലസ്ഥാനമായ ഇസ്ലാമബാദില്‍ വച്ച് ചുവപ്പ് സിഗ്നല്‍ തെറ്റിച്ച് വന്ന് ബൈക്ക് യാത്രക്കാരെ ഇടിച്ചെന്നാണ് കേസ്.
അമേരിക്കയിലേക്ക് പുറപ്പെടും മുന്‍പ് അധികൃതര്‍ യാത്ര വിലക്കി. പാക്കിസ്ഥാനിലുള്ള ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അധികൃതര്‍ ഇദ്ദേഹത്തിനറെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയും ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജോസഫ് ഹാളിന് നയതന്ത്ര പരിരക്ഷ നല്‍കരുതെന്നും യാത്രാവിലക്ക് നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏപ്രില്‍ ഏഴിനാണ് അപകടം ഉണ്ടായത്. ഇരു രാജ്യങ്ങളും നയതന്ത്രജ്ഞര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ബന്ധം വഷളാകുന്ന അവസ്ഥയായിരുന്നു.
Post Your Comments