ന്യൂഡല്‍ഹി: പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പോലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരവും കള്ളപ്പണത്തിന് എതിരായ നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. 20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബവും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, എന്നാല്‍ വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ചിദംബരം തയ്യാറാകുന്നില്ല. ഈ നിലപാട് തുടര്‍ന്നാൽ നവാസ് ഷെരീഫിന്റെ സ്ഥിതിയാവും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ചിദംബരത്തിനും ഉണ്ടാകുകയെന്നും അവർ വ്യക്തമാക്കി.
Read Also: പോലീസ് അസോസിയേഷൻ വിവാദം ; ന്യായീകരണവുമായി മുഖ്യമന്ത്രി
വിദേശനിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്താത്തതിന്റെ പേരില്‍ പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആരാജ്യത്തെ സുപ്രീംകോടതി അയോഗ്യനാക്കിയകാര്യം എല്ലാര്‍ക്കും അറിയാം. അദ്ദേഹത്തെ പോലെ തന്നെയാണ് ചിദംബരവും ചെയ്യുന്നത്. ചിദംബരത്തെപ്പോലെയുള്ള മുതിര്‍ന്ന നേതാവിനെതിരെയുള്ള ആരോപണങ്ങളെപ്പറ്റി കോണ്‍ഗ്രസ് അന്വേഷണം നടത്താത്തതില്‍ തനിക്ക് ആശ്ചര്യമുണ്ട്. വിദേശ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ അദ്ദേഹം ആദായനികുതി വകുപ്പ് അധികൃതരോട് വെളിപ്പെടുത്തിയിട്ടില്ലെന്നും നിർമ്മല സീതാരാമൻ പറയുകയുണ്ടായി.
Post Your Comments