Latest News

തീയേറ്ററിനുള്ളിലെ പീഡനം ; എസ്ഐക്കെതിരെ കർശന നടപടി

മലപ്പുറം: തീയറ്ററിനുള്ളില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച മൊയ്തീന്‍ കുട്ടിക്കെതിരെ പരാതി ലഭിച്ചിട്ടും നടപടിയെടുക്കാന്‍ മടികാണിച്ച ചങ്ങരംകുളം എസ്‌ഐ കെ.ജി ബേബിക്കെതിരെ കർശന നടപടി. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നൽകി. നേരത്തെ എസ്‌ഐയെ അന്വേഷണ വിധേയമായി മലപ്പുറം എസ്പി സസ്‌പെന്‍റ് ചെയ്തിരിന്നു. അതേസമയം കുട്ടിയെ പീഡിപ്പിക്കാന്‍ അവസരമൊരുക്കി കൊടുത്ത അമ്മയ്ക്കും പ്രതി മൊയ്തീനും എതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 ഏപ്രില്‍ 18നാണ് സംഭവം നടന്നത്. തീയേറ്ററിലെ സിസിടിവി കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഏപ്രില്‍ 26ന് ദ‌ൃശ്യങ്ങള്‍ സഹിതം തീയേറ്റര്‍ ഉടമ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. അവര്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല. സംഭവം ചർച്ചയായതോടെയാണ് സംഭവത്തിൽ പോലീസ് നടപടിയെടുത്തത്.

also read ; തീയേറ്റര്‍ പീഡനം; സ്പീക്കറുടേയും കെ.കെ ശൈലജയുടേയും പ്രതികരണം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button