Latest NewsIndiaNews

ഹെഡ്‌ഫോണ്‍ വച്ച് ഉറങ്ങിയ യുവതിക്ക് സംഭവിച്ചതിങ്ങനെ

ചെന്നൈ: ഹെഡ്‌ഫോണ്‍ വച്ച് ഉറങ്ങുകയായിരുന്ന യുവതിയ്ക്ക് സംഭവിച്ചത് ഏവരെയും ഞെട്ടിക്കുന്നത്. ഫാത്തിമ എന്ന 47കാരിയ്ക്കാണ് ഹെഡ്‌ഫോണ്‍ ഉപയോഗം ജീവന്‍ നഷ്ടപ്പെടുത്തിയത്. ഹെഡ്‌ഫോണ്‍ വഴി ഏറ്റ വൈദ്യുതിയില്‍ നിന്നാണ് മരണം സംഭവിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാത്രിയില്‍ ഹെഡ്‌ഫോണ്‍ വയ്ച്ച് കിടന്നതാണ് ഫാത്തിമ. രാവിലെ ഭര്‍ത്താവ് വിളിച്ചിട്ടും ഉണര്‍ന്നില്ല. ഭര്‍ത്താവ് അബ്ദുല്‍ കലാം ഫാത്തിമയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മെയ് എട്ടിന് രാത്രിയിലാണ് സംഭവം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഹെഡ്സെറ്റ് വച്ച് അപടകങ്ങള്‍ ഉണ്ടാകുന്ന വാര്‍ത്തകള്‍ അടുത്തിടെ പലഭാഗത്തും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button