മലപ്പുറം: തീയേറ്ററില്‍വെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി വനിതാ കമ്മീഷന്. പോലീസിന് ജാഗ്രതക്കുറവുണ്ടായെന്നും സ്ത്രീ വിരുദ്ധ മനോഭാവമാണ് പോലീസിനുള്ളതെന്നും വനിത കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന് പറഞ്ഞു. കൂടാതെ ഈ സംഭവത്തെ സര്‍ക്കാരിനെതിരായ അജണ്ഡയാക്കി മാറ്റേണ്ട ആവശ്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അമ്മയ്ക്കെതിരെയും കേസെടുക്കണമെന്ന ആവശ്യവുമായി എം.സി.ജോസഫൈന് രംഗത്തെത്തിയിരുന്നു. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നത്. വനിതാ കമ്മീഷന്റെ പരിധിയില്‍ വരുന്ന കേസല്ല ഇത്. പോക്സോ കേസ് ആയതിനാല്‍ വനിതാ കമ്മീഷന് പരിഗണിക്കാനാകില്ലെന്നും ജോസഫൈന് പറഞ്ഞു.വനിതാ കമ്മീഷന് അധ്യക്ഷ എടപ്പാളിലെത്തി തീയറ്റര്‍ ഉടമയെ കണ്ടു. വിവരം പുറത്തുവിട്ട തീയറ്റര്‍ ഉടമയെ ജോസഫൈന് നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു.
Also Read : തീയേറ്റര്‍ പീഡനം; പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ കേസെടുത്തു
അതേസമയം സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. എസ്പിയുടെ നിയമപ്രകാരമാണ് അമ്മയ്ക്കെതിരെ കേസെടുത്തത്. സംഭവത്തില്‍ അമ്മയെ പൊന്നാനിയില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. അതേസമയം തന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും ഇതിനുമുമ്പും പ്രതിയായ മൊയിതീന് കുട്ടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ കുഞ്ഞിന്റെ ഭാവിയെ കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും കുട്ടിയുടെ അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.
തൃത്താല സ്വദേശിയായ മൊയ്തീന് കുട്ടിയെ ഇന്നലെ വൈകുന്നേരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായി മൊയ്തീന് കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും സിനിമാ തീയറ്ററില്‍ എത്തിക്കുകയും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. മഞ്ചേരി പോക്സോ കോടതിയാല്‍ മൊയ്തീന് കുട്ടിയെ ഇന്ന് ഹാജരാക്കും. അതേസമയം ബാല പീഡനത്തെക്കുറിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ നടപടി വൈകിയതില്‍ ചങ്ങരംകുളം എസ്ഐ കെ ജെ ബേബിയെ സസ്പെന്‍ഡ് ചെയ്തു. പൊന്നാനി സിഐ സണ്ണി ചാക്കോ ആണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments