Kerala

ജസ്‌നയെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമം : ജസ്‌ന ജീവനോടെയുണ്ട്

എരുമേലി: ജസ്‌നയുടെ തിരോധാനത്തില്‍ സംസ്ഥനത്തെ മലയോര ജില്ലകള്‍ കേന്ദ്രികരിച്ച് അന്വേഷണം വിപുലമാക്കാന്‍ പൊലീസ് നീക്കം. ജസ്‌നയെ അന്വേഷിച്ച് കര്‍ണാടകയിലുണ്ടായിരുന്ന അന്വേഷണ സംഘങ്ങള്‍ കേരളത്തില്‍ തിരിച്ച് എത്തി. ജസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ചതോടെ അന്വേഷണ തലവനായ തിരുവല്ല ഡിവൈഎസ്സ്പിക്ക് ലഭിച്ചത് നൂറിലധികം ഫോണ്‍കോളുകളാണ്. കേരളത്തില്‍ നിന്ന് മാത്രമല്ല, കര്‍ണാടക, തമിഴ്‌നാട് എന്നിടങ്ങളില്‍ നിന്നും വിവരങ്ങള്‍ എത്തുന്നുണ്ട്. ഈ ഫോണ്‍കാളുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരാനാണ് പൊലിസിന്റെ ഇപ്പോഴത്തെ തീരുമാനം.

ഇതിനായി കൂടുതല്‍ ഷാഡോപൊലീസുകാരെ കൂടി ഉള്‍പ്പെടുത്തി അന്വേഷണംസംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. ഫോണ്‍കാളുടെ അടിസ്ഥാനത്തില്‍ ഇടുക്കി വയാനാട് എന്നിവിടങ്ങളില്‍ അന്വേഷണം തുടങ്ങി. ഇടുക്കിജില്ലയിലെ വനമേഖലകള്‍ ജസ്‌നയുടെ സി.സി ട വി ദൃശ്യങ്ങള്‍ ലഭ്യമായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ പേരുടെ മോഴി രേഖപ്പെടുത്തി.

കെ എസ്സ് ആര്‍ ടി സി ഡ്രൈവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. ചിലര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കോട്ടയം ഇടുക്കി ജില്ലകളിലെ അനാഥാലയങ്ങള്‍ കേന്ദ്രികരിച്ച് അന്വേഷണം തുടങ്ങിയിടുണ്ട്. സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം വിപുലപ്പെടുത്താനാണ് പൊലിസിന്റെ നീക്കം ഇതിനിടയില്‍ സഹായം അഭ്യര്‍ത്ഥിച്ച് ജസ്‌നയുടെ സഹോദരന്‍ ജയ്‌സി ഫെയിസ് ബുക്കില്‍ ജസ്‌നയെ കുറച്ചുള്ള വിവരങ്ങളും കുടുംബവുമായുള്ള അടുപ്പവും രേഖപ്പെടുത്തി പോസ്റ്റ് ഇട്ടിടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ എരുമേലിയില്‍ നിന്നും കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button