KeralaLatest News

ഫസൽ വധത്തിലെ പുതിയ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്: കോടിയേരിയെ ചോദ്യം ചെയ്യണം: കുമ്മനം

തിരുവനന്തപുരം: ഫസല്‍ വധക്കേസിന്റെ അന്വേഷണത്തില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. “കുറ്റവാളികളെ രക്ഷിക്കാൻ ശ്രമിക്കുക മാത്രമല്ല നിരപരാധികളെ രാഷ്ട്രീയ വിരോധം മൂലം പ്രതികളാക്കാനും ആഭ്യന്തര മന്ത്രി പ്രേരിപ്പിക്കുകയാണുണ്ടായത്. പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായതു മുതല്‍ കേരളത്തിലെ ജനങ്ങള്‍ക്കു പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.”

“കൊലപാതകങ്ങളുടെ സൂചിക ഉയരുകയാണ്. നിരവധി കേസുകളില്‍ പൊലീസ് തന്നെ കൊലയാളികളായി മാറുന്നു. പൊലീസ് സംശയത്തിന്റെ നിഴലിലാണ്.നീതി നടപ്പാക്കേണ്ട പൊലീസ് ഇരകളോടൊപ്പമല്ല വേട്ടക്കാരോടൊപ്പമാണെന്ന ബോധ്യമാണു ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്നത്. സിപിഎം പ്രാദേശിക നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്ന നിരപരാധികളായ യുവാക്കളെ പൊലീസ് ക്രൂരമായി തല്ലിച്ചതക്കുന്നു. ശ്രീജിത്തിന്റെ കസ്റ്റഡി മരണം ഇതിന്റെ തെളിവാണ്.”

ശ്രീജിത്ത് കസ്റ്റഡിമരണക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കോടിയേരിയെ ചോദ്യം ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button