![prime minister](/wp-content/uploads/2018/05/rahul-gandhi-2.png)
പൂനെ: രാഹുലിന്റെ ആ ആഗ്രഹം സഫലമാകാന്‍ ഇനിയും 10,15 വര്‍ഷം കാത്തിരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ഇപ്പോള്‍ തന്നെ സംസാരിച്ചു തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പ്രധാനമന്ത്രി ആകണമെന്നുള്ള ആഗ്രഹം പൂര്‍ത്തിയാകാന്‍ പത്ത് പതിനഞ്ച് വര്‍ഷമെങ്കിലും കാത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധി അത്തരത്തില്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ 2019ലെ തെരഞ്ഞെടുപ്പിലും മോദി തന്നെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നും സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് സഹമന്ത്രിയായ അത്തേവാലെ അഭിപ്രായപ്പെട്ടു.
കര്‍ണാടകയില്‍ ലിംഗായത്തുകളുടേയും ഒ.ബി.സി വിഭാഗക്കാരുടേയും പിന്തുണയുള്ള ബി.ജെ.പിക്ക് അധികാരത്തിലെത്താന്‍ പ്രയാസം നേരിടില്ല. ബി.ജെ.പി ദലിത് വിരുദ്ധ പാര്‍ട്ടിയാണെന്ന് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നു. ഏതാണ് ശരിയെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി കര്‍ണാടകയിലെ ജനങ്ങള്‍ക്കുണ്ടെന്നും അത്തേവാലെ കൂട്ടിച്ചേര്‍ത്തു.
Post Your Comments