പോസ്‌കോ നിയമം ഭേതഗതി ചെയ്തിട്ടും രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ക്ക് കുറവില്ല. പെണ്‍കുട്ടിയെ ബന്ധു ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഖുറായിലെ ജൂജ്ഗര്ഡപൂരയിലാണ് സംഭവം.
also read: യുഎഇയില്‍ വിവാഹിതയായ പ്രവാസി യുവതിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്തു
മാതാപിതാക്കള്‍ വിവാഹ ചടങ്ങിനായി പോയ സമയമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കുട്ടി തനിച്ചായിരുന്ന സമയം വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ബന്ധുവായ രവീന്ദ്ര ഛദ്ദാര്‍ എന്നയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു. പെണ്‍കുട്ടി ഉടന്‍ മരിച്ചെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments