കുവൈറ്റ് സിറ്റി: വീട്ടുജോലിക്കാരുടെ തൊഴിൽ ഉറപ്പാക്കാനായുള്ള കരാറിൽ ഒപ്പുവെച്ച് ഫിലിപ്പിയൻസും കുവൈറ്റും. ഇരു രാജ്യങ്ങൾക്കും ഇടയിലുണ്ടായ തർക്കത്തെ തുടർന്ന് ഫിലിപ്പിയൻസ് തങ്ങളുടെ പൗരന്മാരെ കുവൈറ്റിൽ നിന്ന് തിരിച്ചു വിളിച്ചിരുന്നു. ഫിലിപ്പിയനിൽ നിന്ന് വീട്ടുജോലിക്കെത്തുന്നവർക്ക് കടുത്ത ആക്രമണങ്ങൾ വീട്ടുടമകളിൽ നിന്ന് നേരിടേണ്ടി വന്നിരുന്നു. പലിപ്പിയൻസിനെതിരെയുള്ള അതിക്രമണങ്ങളും രൂക്ഷമാണ്.
ഇതിനിടയിലാണ് ഇപ്പോൾ ഇരു രാജ്യങ്ങളും വീട്ടുജോലി ഉറപ്പാക്കിക്കൊണ്ട് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്.
കുവൈറ്റ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അൽ ഖാലിദ് അൽ സഭായാണ് ഇക്കാര്യം അറിയിച്ചത്. ഫിലിപ്പിയൻ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തെ തുടർന്ന് ഫെബ്രുവരിയിൽ തങ്ങളുടെ പൗരന്മാരെ ഫിലിപ്പിയന്‍സ് തിരികെ വിളിച്ചിരുന്നു. ഈ പ്രശ്നങ്ങൾക്കാണ് ഇപ്പോൾ പരിഹാരമാകുന്നത്.
also read:ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകളുമായി കുവൈറ്റ്
പുതിയ കരാറിന്റെ അടിസ്ഥാനത്തിൽ വീട്ടുജോലിക്കായി എത്തുന്നവർക്ക് തങ്ങളുടെ പാസ്‌പോട്ട് തങ്ങളുടെ കൈയ്യിൽ തന്നെ സൂക്ഷിക്കാം. മൊബൈൽഫോൺ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഉണ്ടാകില്ല. വീട്ടുജോലിക്കാർക്ക് നൽകേണ്ട എല്ലാ സുരക്ഷയും ഉറപ്പാക്കുമെന്നും കുവൈറ്റ് അറിയിച്ചു.
Post Your Comments