Latest NewsNewsGulf

ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകളുമായി കുവൈറ്റ്

കുവൈറ്റ്: കുവൈറ്റിൽ ഇഖാമ വ്യവസ്ഥയിൽ പുതിയ നിബന്ധനകൾ നിലവിൽ വന്നു. കാലാവധി തീരാൻ ആറു മാസമുണ്ടെങ്കിലും ഇനി ഇഖാമ പുതുക്കാമെന്ന് നിർദേശത്തിൽ പറയുന്നു. മാൻ‌പവർ അതോറിറ്റി പുതുക്കി നിശ്ചയിച്ച മാർഗനിർദേശം അനുസരിച്ച് കുവൈത്ത് കമ്പനികളിൽ വിദേശി പങ്കാളികൾക്കു പാർട്ണർ എന്ന പേരിൽത്തന്നെ വർക്ക് പെർമിറ്റ് അനുവദിക്കും. കൂടാതെ ഹോട്ടലുകൾ, നിയമ സ്ഥാപനങ്ങൾ, വിനോദ പാർക്കുകൾ, വിമാനക്കമ്പനികൾ, ഹെൽ‌ത്ത് ക്ലബ്ബുകൾ, എണ്ണ മേഖല എന്നിവിടങ്ങളിൽ വനിതകൾക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാം. ബാങ്കുകൾ, റസ്റ്ററന്റുകൾ, പബ്ലിക് ബെനിഫിറ്റ് ഓർഗനൈസേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബ്യൂട്ടി പാർലറുകൾ, ടൂറിസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങളിൽ 12 മണി വരെയും ജോലി ചെയ്യാം.

Read Also: ഗര്‍ഭിണിയായ സഹോദരിയെ യുവാവ് വെടിവച്ച്‌ കൊന്നു; കാരണം ഇതാണ്

സ്വതന്ത്ര വ്യാപാര മേഖലയിലെ സ്ഥാപനങ്ങളിൽ വിദേശികൾക്കു വർക്ക് പെർമിറ്റ് അപേക്ഷകളിൽ ഒപ്പിടാൻ ഇനി മുതൽ അനുമതിയുണ്ട്. വനിതകൾക്കായുള്ള തുണിക്കടകൾ, വനിതാ ബ്യൂട്ടി പാർലർ, ഹെൽ‌ത്ത് ക്ലബ് എന്നിവിടങ്ങളിൽ പുരുഷന്മാർ ജോലി ചെയ്യരുത്. അതേസമയം ഭർത്താവു മരിച്ചാൽ ഭാര്യയ്ക്കു നാലു മാസം ശമ്പളത്തോടുകൂടിയ അവധി നൽകണമെന്നും നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button