ബംഗളൂരു: രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ രണ്ട് മണിക്കൂറില്‍ എട്ട് ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. 224 മണ്ഡലങ്ങളില്‍ 222 ഇടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 58,546 പോളിംഗ് ബൂത്തുകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണു നടക്കുന്നത്.
ചില കേന്ദ്രങ്ങളിൽ നിന്ന് വരുന്ന റിപ്പോർട്ടിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്നുവെന്നും വിലയിരുത്തുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, കൊണ്ഗ്രെസ്സ് എം എൽ എ യുടെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്ന് തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
Post Your Comments