India

കര്‍ണാടക ഇന്ന് വിധിയെഴുതും, ജനം ആര്‍ക്കൊപ്പം?

ബെംഗളൂരു: കൊട്ടി കലാശവും ചൂടന്‍ പ്രചരണങ്ങളും അവസാനിച്ചു. സംസ്ഥാനത്തെ ജനം ആര്‍ക്കൊപ്പം എന്നതിന് ഇന്ന് കര്‍ണാടക ജനത വിധിയെഴുതും. രാവിലെ ഏഴ് മണിമുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം ആറ് മണിവരെ വോട്ട് ചെയ്യാം. വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങളെത്തും.

കര്‍ണാടകയിലെ രണ്ടിടത്തെ വോട്ടെടുപ്പ് മാറ്റി വച്ചതിനാല്‍ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെത്തിയ സംഭവത്തെത്തുടര്‍ന്ന് ആര്‍ആര്‍ നഗറിലെ വോട്ടെടുപ്പ് 28ലേക്കു മാറ്റി, ഇവിടെ 31നാണു വോട്ടെണ്ണല്‍. ജയനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ മരിച്ചതിനാല്‍ അവിടെയും തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

also read: കര്‍ണാടക തിരഞ്ഞെടുപ്പ് ; ഒരു മണ്ഡലത്തിലെ വോട്ടെടുപ്പ് മാറ്റി വെച്ചു

4.9 കോടി ജനങ്ങളാണ് വോട്ട് ചെയ്യുക. 2013നേക്കാള്‍ 12 ശതമാനം അധികം. 2654 സ്ഥാനാര്‍ത്ഥികളാണ് ആറ് മേഖലകളിലായി വിധി തേടുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിനായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ബിജെപി പ്രചരണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button