ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തിന്റെ ഭാര്യ നളിനി, മകന്‍ കാര്‍ത്തി ചിദംബരം, മരുമകള്‍ ഡോ. ശ്രീനിധി എന്നിവര്‍ക്കെതിരെ ആദായനികുതിവകുപ്പ് നാല് കേസ‌് രജിസ്റ്റര്‍ചെയ്തു. വിദേശനിക്ഷേപം വെളിപ്പെടുത്താത്തതിന്റെ പേരില്‍ കള്ളപ്പണ നിരോധനനിയമ പ്രകാരമാണ് കേസുകള്‍. ചിദംബരം ധനമന്ത്രിയായിരിക്കെ ടെലിവിഷന്‍ കമ്പനിയുടെ വിദേശ നിക്ഷേപ ഇടപാടുകള്‍ക്ക് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ കാര്‍ത്തി ചിദംബരത്തെ രണ്ടുമാസം മുമ്പ് സിബിഐ അറസ്റ്റ‌് ചെയ്തിരുന്നു.
ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ 5.37 കോടി രൂപ വിലവരുന്ന വസ്തുക്കള്‍, ബ്രിട്ടനില്‍ 80 ലക്ഷം രൂപയുടെ ഭൂമി, യുഎസില്‍ 3.28 കോടി രൂപ വിലവരുന്ന വസ്തു എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചതിനാണ് കേസ‌്. കാര്‍ത്തി ചിദംബരം സഹ ഉടമയായ ചെസ്സ് ഗ്ലോബല്‍ അഡ്വൈസറി കമ്പനിയുടെ വിദേശനിക്ഷേപവും നിയമവിരുദ്ധമായി മറച്ചുവച്ചെന്നും ചാര്‍ജ്ഷീറ്റ് ചൂണ്ടിക്കാട്ടുന്നു. ചെന്നൈയിലെ പ്രത്യേക കോടതിയിലാണ് ചാര്‍ജ് ഷീറ്റ‌് ഫയല്‍ ചെയ്തത്.
Post Your Comments