നയ്പിഡാവ്: വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ മ്യാന്മർ സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ഏഴു കരാറുകളില്‍ ഒപ്പുവെച്ചു. വംശീയ അതിക്രമങ്ങളെ തുടര്‍ന്ന് രാഖൈനില്നിന്നു ലക്ഷക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകള് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയാണ് രണ്ട് ദിവസത്തേക്ക് സുഷമ സ്വരാജിന്റെ മ്യാന്മർ സന്ദർശനം.
Read Also: `വ്യാജസന്ദേശങ്ങള്‍ക്ക് പൂട്ടിടാന്‍ വാട്സ്ആപ്പ്
ഒാങ് സാന്‍ സൂചിയുമായുള്ള കൂടിക്കാഴ്ചയില്‍ വിവിധമേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങളും പങ്കുവെക്കുകയുണ്ടായി. അതിര്‍ത്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, അഭയാര്‍ഥികളുടെ മടങ്ങിവരവ്, സമാധാന-സുരക്ഷ വിഷയങ്ങള്‍, മ്യാന്മറിന്റെ വികസനത്തിനായി ഇന്ത്യയുടെ സഹായം എന്നിവയും ചർച്ചയായതായാണ് സൂചന.
Post Your Comments