പാലക്കാട് : കോണ്‍ഗ്രസ‌് നേതാവിന്റെ മുൻകൂർ ജാമ്യം തള്ളി സുപ്രീം കോടതി. മോഷണക്കേസില്‍ പ്രതിയായ തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സെബി കൊടിയന്‍ ആലത്തൂരാണ് ജാമ്യം ലഭിക്കാത്തതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലായത്. സുപ്രീം കോടതിവരെ കയറിയിറങ്ങിയിട്ടും മുന്‍കൂര്‍ ജാമ്യം ലഭിക്കാതെ വന്നതോടെയാണ‌് ഗത്യന്തരമില്ലാതെയാണ് കോണ്‍ഗ്രസ‌് നേതാവ‌് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ‌് മജിസ‌്ട്രേറ്റ‌് കോടതിയില്‍ കീഴടങ്ങിയത‌്.
തൃശൂര്‍ ജില്ലയിലെ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവും അന്തരിച്ച കോണ്‍ഗ്രസ‌് നേതാവ‌് പി പി ജോര്‍ജിന്റെ മരുമകനുമാണ‌് സെബി കൊടിയന്‍. വ്യാഴാഴ‌്ച വൈകിട്ടാണ‌് കീഴടങ്ങിയത‌്. തൃശൂര്‍ ജില്ലയിലെ പുതുക്കാട‌് പഞ്ചായത്ത‌് മുന്‍ അംഗം കൂടിയാണ‌് ഇയാള്‍. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ വടക്കഞ്ചേരി പൊലീസിന്റെ കസ‌്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ‌്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.
Read more:പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ചു
ക്രഷര്‍ യൂണിറ്റില്‍ നടന്ന മോഷണത്തിൽ സെബിക്കും പങ്കാളിത്തമുണ്ടെന്ന് പറഞ്ഞ് അരുണ്‍ വര്‍ഗീസ‌് നല്‍കിയ പരാതിയിലാണ‌് കേസെടുത്തത‌്. ക്രഷറില്‍നിന്ന‌് സിസിടിവി, ജനറേറ്റര്‍, ബാറ്ററി, ക്യാമറ, മോണിറ്റര്‍, ടൂള്‍സ‌് തുടങ്ങിയവ മോഷണം പോയെന്നായിരുന്നു പരാതി. വടക്കഞ്ചേരി എസ‌്‌ഐ പി പ്രഭാകരനാണ‌് കേസ‌് അന്വേഷിച്ചത‌്. അന്വേഷണത്തില്‍ മോഷണം വ്യക്തമാകുകയും സെബി കൊടിയന്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുക്കുകയും ചെയ‌്തിരുന്നു.
തുടര്‍ന്ന‌് ഇയാള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. തുടര്‍ന്ന‌് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയും ജാമ്യം തള്ളിയതോടെയാണ‌് പ്രതി കീഴടങ്ങിയത‌്. കൂട്ടുപ്രതികളായ മറ്റ‌് മൂന്നുപേര്‍ കഴിഞ്ഞ ദിവസം ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ‌്ട്രേനു നയനയുടെ മുമ്പിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
Post Your Comments