CinemaMollywoodLatest News

പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ചു

കണ്ണൂർ : പ്രശസ്ത പിന്നണി ഗായകൻ ട്രെയിന്‍ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് ഒമ്പതുമണിക്ക് തലശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഗായകൻ ജോയ് പീറ്ററാണ് (52 ) മരിച്ചത്.

90കളില്‍ തമിഴ് ഗാനങ്ങളുടെ ആലാപനത്തിലൂടെ പ്രശസ്തനായ അദ്ദേഹത്തിന് ധാരാളം ആരാധകരുണ്ടാ‍യിരുന്നു. സാരംഗ് ഓര്‍ക്കസ്ട്ര, ന്യൂ മാഹിയിലൂടെ ആണ് ഈങ്ങയില്‍ പീടിക അനുഗ്രഹില്‍ ജോയ് പീറ്റര്‍ ഗാനമേള വേദിയിലെത്തുന്നത്.

മൃതദേഹം മാഹി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ റാണി പീറ്ററും ഗായികയാണ്. മക്കള്‍: ജിതിന്‍, റിതിന്‍. ആത്മഹത്യയാണോ അപകട മരണമാണോ എന്ന് ഇതുവരെ കണ്ടെത്താനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button