മുംബൈ: മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധസേന മുൻ തലവൻ ഹിമാൻഷു റോയ് ആത്മഹത്യ ചെയ്തു
സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. മൃതദേഹം മുംബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2013ലെ വാതുവയ്പ്പ് കേസിന്റെ അന്വേഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. കുറച്ച് വർഷങ്ങളായി അർബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ഇത് മൂലമുള്ള വിഷാദമാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ALSO READ:മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം
Post Your Comments