മലപ്പുറം : ജോലിയ്ക്ക് പോകുന്ന പെണ്‍കുട്ടികളെ ആക്ഷേപിച്ച ഉസ്താദിന്റെ പ്രസംഗം വിവാദമാകുന്നു. ജോലി കിട്ടിയാല്‍ സ്ത്രീ അഹങ്കാരിയാണെന്നും അഹങ്കാരമാണ് സ്ത്രീയുടെ മുഖമുദ്രയെന്നും പ്രസംഗിച്ച പ്രമുഖ പ്രഭാഷകന്‍ മുജാഹിദ് ബാലുശേരിക്കേരിക്കെതിരെ തുറന്നടിച്ച് കെഎസ്യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗവും ആക്ടിവിസ്റ്റുമായ ജസ്ല മാടശേരി രംഗത്ത്. സ്ത്രീകള്‍ ജോലിക്കു പോകുന്നത് നല്ലതല്ലെന്നും ജോലിക്കുപോകുന്ന പെണ്‍കുട്ടികള്‍ പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ധ്വനിപ്പിക്കുന്ന തരത്തിലുളള മുജാഹിദ് ബാലുശേരിയുടെ പ്രസംഗത്തിനെതിരെയായിരുന്നു ജസ്ല മാടശേരിയുടെ രോഷം.
വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച് പൊട്ടിക്കണമെന്ന് ജസ്ല ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ട എറിയണമെന്നും ജസ്ല പറയുന്നു. പൈസയ്ക്ക് വേണ്ടി മതത്തെ വില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ കാര്യമായ അറിവില്ലെന്നും ജസ്ല പറയുന്നു. ഇസ്ലാമിന്റെ ചരിത്രം മുജാഹിദ് ബാലുശേരി പരിശോധിക്കുന്നതും പഠിക്കുന്നതും നല്ലതായിരിക്കുമെന്നും ജസ്ല മാടശേരി പറയുന്നു. ഇസ്ലാം മതത്തെ കുറിച്ച് പഠിച്ചാല്‍ മുജാഹിദ് ബാലുശ്ശേരി ഇത്തരത്തില്‍ പ്രതികരിക്കില്ലെന്നും ജസ്ല പറയുന്നു. സ്ത്രീയെന്നാല്‍ ചോറും പേറും മാത്രം ലക്ഷ്യം വച്ച് വീട്ടില്‍ കഴിയേണ്ട വ്യക്തിയല്ലെന്നും ജസ്ല പറയുന്നു
ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണയാണെന്നും ജസ്ല പറയുന്നു. ജസ്ലയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് നിമിഷങ്ങള്‍ക്കകം ലൈവിലെത്തി പിന്തുണ നല്കി.
സ്ത്രീക്ക് ജോലി ലഭിച്ചാല്‍ അവള് പുരുഷന്റെ തലയില്‍ കയറും. പുരുഷന് 35 ലക്ഷം രൂപ ശമ്പളം ലഭിച്ചാലും അവന് വിനയമുണ്ടാകും. അതാണ് പുരുഷനും സ്ത്രീയും തമ്മിലുള്ള വ്യത്യാസം- പ്രസംഗത്തില്‍ മുജാഹിദ് ബാലുശേരി പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമം പ്രസംഗം തെറ്റായി വളച്ചൊടിച്ചു എന്നാരോപിച്ച് മുജാഹിദ് ബാലുശ്ശേരി ഒഫീഷ്യല്‍ എന്ന ഫേസ്ബുക്ക് പേജ് പങ്കുവച്ച വിഡിയോയിലാണ് അഭിപ്രായ പ്രകടനങ്ങള്‍.
പുരുഷനെ പോലെയല്ല സ്ത്രീ. പെണ്ണിനെയും ആണിനെയും ഒരുപോലെ കാണുന്നവര്‍ രാജ്യദ്രോഹികളാണ്. പുരുഷനാണ് കുടുംബത്തിലെ സ്വത്ത് കൈകാര്യം ചെയ്യേണ്ടത്. കുടുംബം ഭരിക്കേണ്ടതും പുരുഷന്മാരാണ്. ജോലിക്ക് പോകുന്ന സ്ത്രീകള്‍ക്ക് മറ്റു പുരുഷന്മാരുമായാണ് ബന്ധം. ജോലിക്ക് പോകുന്ന സ്ത്രീകളുടെ ദാമ്പത്യത്തില്‍ സ്വസ്ഥതയില്ല. പെണ്ണ് ജോലിക്ക് പോയ കുടുംബങ്ങളെല്ലാം ശിഥിലമായെന്നും അവള് അമ്മയാകേണ്ടവളും ഭാര്യയാകേണ്ടവളും മാത്രമാണെന്നും മുജാഹിദ് ബാലുശേരി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാം പറഞ്ഞുകഴിഞ്ഞ് ഇതൊന്നും തന്റെ വാക്കുകളല്ലെന്നും ജസ്റ്റിസ് ഡി.ശ്രീദേവിയുടെ ലേഖനത്തില്‍ പറയുന്നതാണ് എന്നും പ്രഭാഷകന്‍ പറഞ്ഞിരുന്നു.
Post Your Comments