ചിലപ്പോഴൊക്കെ സര്‍ക്കാര്‍ രേഖകള്‍ ലഭിക്കുമ്പോള്‍ അതില്‍ ചില തെറ്റു കുറ്റങ്ങള്‍ കടന്നു കൂടാറുണ്ട്. പിന്നീട് ഇത് തിരുത്തി കിട്ടുന്നതിനായി ഓഫീസുകള്‍ കയറി ഇറങ്ങേണ്ടിയും വരുന്നു. പേരിലെയോ മറ്റ് വിവരങ്ങളിലെയോ അക്ഷരത്തെറ്റാണ് പൊതുവെ ഇത്തരത്തില്‍ സംഭവിക്കാറുള്ളത്. ഇത് പല സാധാരണക്കാര്‍ക്കും തലവേദന സൃഷ്ടിക്കാറുമുണ്ട്.
വാസു മുഖ്യമന്ത്രി, വികാരമാണ് പിള്ള, തങ്കച്ചന്‍ രാവി, നെയ്യ് വര്‍ഗീസ്… പേടിക്കെണ്ട ചിലര്‍ക്ക് ആധാര്‍ കാര്‍ഡില്‍ ലഭിച്ചിരിക്കുന്ന പേരുകളാണിവ. ഇവര്‍ക്ക് ഈ പേര് ലഭിക്കാന്‍ കാരണം അക്ഷരതെറ്റൊന്നുമല്ല. അതാണ് രസകരമായ കാരണം. ഇംഗ്ലീഷ് പേര് മലയാളത്തിലേക്ക് ആക്കിയപ്പോഴാണ് ഈ പേരുകള്‍ ലഭിച്ചത്.
വാസു സി എം എന്നയാളാണ് ആധാര്‍ കാര്‍ഡില്‍ എത്തിയപ്പോള്‍ വാസു മുഖ്യമന്ത്രി ആയത്. ചീഫ് മിനിസ്റ്റര്‍ എന്നതിന്റെ ചുരുക്കമാണ് സി എം എന്ന് കരുതിയിട്ടാകണം മലയാളത്തിലേക്ക് തര്‍ജിമ ചെയ്തപ്പോള്‍ മുഖ്യമന്ത്രിയായത്. വിക്രമന്‍ പിള്ളയുടെ പേര് തര്‍ജിമ ചെയ്തപ്പോള്‍ എത്തിയത് വികാരമാണ് പിള്ളയിലാണ്. തങ്കച്ചന്‍ എ എം, എ എം എന്ന് ഇംഗ്ലീഷില്‍ പറഞ്ഞാല്‍ രാവിലെയാണല്ലോ.. അങ്ങനെ തങ്കച്ചന്‍ രാവിലെയായി. ഗീ വര്‍ഗീസ് വളരെ സുപരിചിതമായ പേര്. എന്നാല്‍ ഇംഗ്ലീഷില്‍ നിന്നും മലയാളത്തിലെത്തിയപ്പോള്‍ അത് നെയ്യ് വര്‍ഗീസായി. ഗീ എന്ന ഇംഗ്ലീഷ് വാക്കിനര്‍ഥം നെയ്യ് എന്നാണെല്ലോ..
സോഷ്യല്‍ മീഡിയകളില്‍ ഈ പേരുകളിലുള്ള ആധാര്‍ കാര്‍ഡുകള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇത് എത്രമാത്രം ശരിയാണെന്നുള്ള കാര്യം വ്യക്തമല്ല. എല്ലാവരും പേര് മലയാളത്തിലേക്ക് പരിവര്‍ത്തനം ചെയ്ത വ്യക്തിയെയാണ് വിമര്‍ശിക്കുന്നത്. തീരെ അറിവില്ലാത്തവരാണോ ഇത്തരം സുപ്രധാന രേഖകള്‍ തയ്യാറാക്കുന്നത് എന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ഏതായാലും തങ്കച്ചന്‍ രാവിലെയും, വാസു മുഖ്യമന്ത്രിയും, നെയ്യ് വര്‍ഗീസും, വികാരമാണ് പിള്ളയുമൊക്കെ വന്‍ ഹിറ്റായിരിക്കുകയാണ്. ഇവരുടെ നാട്ടിലും വീട്ടിലുമൊക്കെ ഇനി വട്ടപ്പേരായി ഇത് മാറുമോ എന്ന ഭയവും സോഷ്യല്‍ മീഡിയയിലൂടെ പലരും ചോദിക്കുന്നുണ്ട്. എന്തായാലും തമാശക്ക് പോലും ഇങ്ങനൊന്നും ചെയ്യരുതേ ഏമാന്മാരെ എന്നാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. ഇനിയും എന്തൊക്കെ പേരുകള്‍ വരാനുണ്ടെന്ന് കാത്തിരുന്ന് കാണാം..
Post Your Comments