മലപ്പുറം: പൊതുവിതരണ സംവിധാനത്തിൽ ജില്ലയിലെ മുഴുവൻ റേഷൻ കാർഡുകളിലെ അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡ് ഡാറ്റായിൽ ചേർത്ത കേരളത്തിലെ ആദ്യ ജില്ല എന്ന അപൂർവ നേട്ടം മലപ്പുറം ജില്ലയ്ക്ക്. 10,20,217 കാർഡുകളിലായുള്ള 45,75,520 അംഗങ്ങളുടെയും ആധാർ, റേഷൻ കാർഡുകളുമായി ബന്ധിപ്പിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
Read Also: വിവരം നൽകിയില്ല: ഫിനാൻഷ്യൽ കോർപ്പറേഷനിലെ മൂന്ന് ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തി
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ റേഷൻ കാർഡുകളും റേഷൻ കാർഡ് അംഗങ്ങളും ഉള്ളത് മലപ്പുറം ജില്ലയിലാണ്. മുഴുവൻ റേഷൻ കാർഡ് അംഗങ്ങളെയും ആധാർ സീഡിംഗ് (ആധാർ ബന്ധിപ്പിക്കുന്നത് സൂചിപ്പിക്കുന്ന സാങ്കേതിക പദം) നടത്തുവാൻ കഴിഞ്ഞതോടെ റേഷൻ കാർഡ് ഡാറ്റാ ബെയ്സ് ഏറ്റവും കൃത്യമാക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായിരിക്കുകയാണ് മലപ്പുറം ജില്ല. ഇപ്പോൾ ആധാർ എനേബിൾഡ് പൊതുവിതരണ സംവിധാനമാണ് രാജ്യത്ത് നടപ്പിലാക്കി വരുന്നത്.
Read Also: സംരംഭക വർഷം പദ്ധതി: 145 ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് അര ലക്ഷത്തിലേറെ സംരംഭങ്ങൾ
Post Your Comments