Latest NewsKeralaNews

ഐ.എസില്‍ അമ്പതിലേറെ മലയാളികള്‍ : വ്യക്തമായ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍.ഐ.എ

കൊച്ചി: കേരളത്തില്‍ നിന്ന് ഐ.എസിലേയ്ക്ക് 50ലേറെ പേര്‍ ചേര്‍ന്നതായി എന്‍.ഐ.എയുടെ റിപ്പോര്‍ട്ട്‌. ഐഎസിലെത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്‍ഐഎ. കണ്ണൂര്‍ വളപട്ടണം കേസുമായി ബന്ധപ്പെട്ട ഐഎസ് റിക്രൂട്ട്മെന്റില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വെളിപ്പെടുത്തല്‍. വിദേശത്ത് ജോലിക്കെത്തിയ മലയാളികള്‍ ഐഎസില്‍ ചേര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

വടക്കന്‍ മലബാര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുമുള്ള ഒന്‍പത് ഐഎസ് ഭീകരര്‍ ഉള്‍പ്പെട്ട കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതരമായ വെളിപ്പെടുത്തല്‍ ഉള്ളത്. കേരളത്തില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 20നടുത്ത് ആളുകള്‍ ഐഎസിലെത്തിയതായുള്ള മുന്‍ ധാരണ തെറ്റാണെന്നും ഏകദേശം 50ലേറെ മലയാളികള്‍ സിറിയയില്‍ ഭീകരസംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു.

വിദേശത്ത് ജോലിക്കെന്ന പേരില്‍ എത്തിയവരില്‍ ഐഎസില്‍ ചേര്‍ന്നവരുടെ എണ്ണം കൂടാനുള്ള സാധ്യത ഏറെയാണെന്നും കുറ്റപത്രത്തിലുണ്ട്. മാത്രമല്ല കണ്ണൂര്‍ വളപട്ടണത്തെ പോപ്പുലര്‍ ഫ്രണ്ട് മേഖല പ്രസിഡന്റ് മുഹമ്മദ് സമീര്‍ ആണ് ഇത്തരത്തില്‍ സിറിയയിലേക്ക് കടന്ന ആദ്യ വ്യക്തിയെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.

അതേസമയം പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി സ്വദേശി സഫീര്‍ റഹ്മാന്‍, താമരശ്ശേരി സ്വദേശി ഷൈബു നിഹാര്‍, കൊയിലാണ്ടിക്കാരന്‍ ഫാജിദ് എന്നിവരെ പറ്റി പരാമര്‍ശമുണ്ടെങ്കിലും ഇപ്പോഴത്തെ കേസില്‍ ഇവര്‍ പ്രതികളല്ല. ബഹ്റിനില്‍ ജോലി നോക്കവേ ഇവര്‍ കുടുംബസമേതം സിറിയയിലേക്ക് കടക്കുകയായിരുന്നു. നേരത്തെ വളപട്ടണം പോലീസ് അറസ്റ്റ് ചെയ്ത തലശ്ശേരിക്കാരന്‍ യു.കെ.ഹംസ, അബ്ദുള്‍ മനാഫ് എന്നിവരാണ് ഈ മൂന്ന് കുടുംബങ്ങളെ ഐഎസിലെത്തിച്ചത്. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രത്തില്‍ എന്‍ഐഎ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button