പാലാ: പാലായിലെ നഗരസഭ ആരോഗ്യ വിഭാഗം കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഭക്ഷണങ്ങളുടെ അവസ്ഥ ഏവരെയും ഞെട്ടിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ്. പാലായിലെ ചെറുതും വലുതുമായ എല്ലാ ഹോട്ടലുകളിലും ഒരേ സ്ഥിതിയാണ്.
കണ്ടെത്തിയ സാധനങ്ങളും ഹോട്ടലുകളിലെ സാഹചര്യങ്ങളും കണ്ടാല്‍ ഭക്ഷണം കഴിക്കാന്‍ പോലും തോന്നില്ല. ടോയ്‌ലെറ്റില്‍ ഉപയോഗിക്കുന്ന പൊട്ടിയ ബക്കറ്റില്‍ നിറച്ച പുളിശ്ശേരി. പൂപ്പല്‍ പിടിച്ച അച്ചാര്‍, പുഴുവരിച്ച ചിക്കന്‍, മോരില്‍ ചത്ത പാറ്റകള്‍, നാലു ദിവസം പഴക്കമുള്ള ചോറ്, ചീഞ്ഞ മീന്‍ കറി, ഒരു മാസത്തോളം ആവര്‍ത്തിച്ചുപയോഗിച്ച് ‘കരി ഓയില്‍’ പരുവമായ എണ്ണ എന്നിവയാണ് പിടിച്ചെടുത്തത്.
also read: റെയിൽവേ ഭക്ഷണത്തിൽ പ്രാണി; യുവതിക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി
സംഭവത്തെ തുടര്‍ന്ന് 2 ഹോട്ടലുകള്‍ അധികൃതര്‍ പൂട്ടിച്ചു . പാല ടൗണിലെയും, തെക്കേക്കരയിലെയും ഓരോ ഹോട്ടലുകളാണ് പൂട്ടിച്ചത്.
Post Your Comments