ന്യൂഡൽഹി: റെയിൽവേ ഭക്ഷണത്തിൽ ജീവനുള്ള പ്രാണിയെ കണ്ടെത്തിയ സംഭവം, യുവതിക്ക് 10,000രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഇന്ത്യൻ റെയിൽവേയോട് കോടതി. 2016ലാണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. മക്കളുമായി കാൽക-ന്യൂഡൽഹി ശതാബ്‌ദിയിൽ സഞ്ചരിച്ച ശാലിനി എന്ന യുവതിക്കാണ് റെയിൽവേ വിതരണം ചെയ്‌ത ഭക്ഷണത്തിൽ നിന്ന് ജീവനായുള്ള പ്രാണിയെ ലഭിച്ചത്.
ALSO READ:റെയിൽവേ അവതരിപ്പിച്ച മൊബൈൽ ആപ്പിന് മികച്ച പ്രതികരണം
അപ്പോൾ തന്നെ ജീവനക്കാരോട് കാര്യം പറയുകയും ഭക്ഷണം തിരിച്ചെടുപ്പിക്കുകയും ചെയ്‌തു. ശേഷം
ഛത്തീസ്‌ഗഡ് കൺസ്യൂമർ കോടതിയിൽ പരാതിയും നൽകി. ഈ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. പരാതിക്കാരിയായ യുവതിക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വിധിച്ചത്. അടുത്തിടെ ട്രെയിനിന്റെ ശുചിമുറിയിൽവെച്ച് ചായയിൽ വെള്ളം ചേർക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Post Your Comments