നടുറോഡില്‍ തുണിയഴിച്ച് സണ്‍ബാത്ത് നടത്തി യുവതി. സംഭവം കണ്ട് നിന്ന യാത്രക്കാരും പ്രദേശത്തുണ്ടായിരുന്നവരും അന്തം വിട്ടു. തിരക്കുള്ള റോഡില്‍ ടാങ്കര്‍ അപകടത്തില്‍ പെട്ടുണ്ടായ ട്രാഫിക് ജാമിനിടെയാണ് യുവതി തുണിയഴിച്ച് നടുറോഡില്‍ സണ്‍ബാത്ത് നടത്തിയത്. മാഞ്ചസ്റ്ററിലെ റൊച്‌ഡെല്‍ മിന്റോ ജംക്ഷനിലെ വെസ്റ്റ്ബൗണ്ട് കാര്യേജ് ബേയിലാണ് സംഭവം.
ട്രാഫിക് ജാം സമയം ഒരുപാടായിട്ടും മാറാതെ വന്നതോടെയാണ് യുവതി റോഡില്‍ സണ്‍ബാത്ത് നടത്തിയത്. ലിലി വില്ലെറ്റ്‌സ് എന്ന യുവതിയാണ് തുണിയഴിച്ച് റോഡില്‍ ഇറങ്ങി കിടന്നത്. തന്റെ പങ്കാളിക്കൊപ്പം ബ്ലാക്ക്പൂളിലേക്ക് പോകും വഴിയാണ് ഇവര്‍ ബ്ലോക്കില്‍ പെട്ടത്.
ചൂട് കൂടിയ സമയം കാറിനുള്ളില്‍ ദീര്‍ഘ സമയം ഇരിക്കേണ്ടി വന്നതാണ് യുവതിയെ ഇത്തരം ഒരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചത്. ലിലി മാത്രമായിരുന്നു സണ്‍ബാത്ത് നടത്തിയത്. ബ്ലാങ്കറ്റും എടുത്ത് റോഡിലിറങ്ങി കിടന്ന് സണ്‍ബാത്ത് നടത്തുകയായിരുന്നു.
Post Your Comments