KeralaLatest News

പൈപ്പ് ലൈൻ പൊട്ടിയ റോഡിൽ മണൽ കയറ്റിവന്ന ലോറി താഴ്ന്നു

തിരുവനന്തപുരം: പൈപ്പ് ലൈൻ പൊട്ടിയ റോഡിൽ മണൽ കയറ്റിവന്ന ലോറി താഴ്ന്നു. തിരുവനന്തപുരം അമ്പലമുക്കിൽ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടിയതിന് പിന്നാലെയാണ് ലോറി താഴ്ന്നത്. ഗതാഗത തടസം മൂലം ജനങ്ങൾ ഏറെ നേരം ബുദ്ധിമുട്ടിയെങ്കിലും മണിക്കൂറുകൾക്ക് ശേഷം ഗതാഗതം പുന:സ്ഥാപിച്ചു.

എന്നാൽ ജലവിതരണം പഴയ നിലയിലാവാൻ രാത്രിയാകും.സ്ഥിരമായി പൈപ്പ് പൊട്ടുന്ന അമ്പലമുക്ക്-മുട്ടട റോഡിൽ ഇന്നലെ രാത്രിയോടെയാണ് പൈപ്പ് പൊട്ടി വെള്ളം ചെറിയ രീതിയിൽ പുറത്തേക്കൊഴുകിയത്.ഏറെ നേരം പാട് പെട്ടാണ് ലോറി കുഴിയിൽ നിന്നും കയറ്റിയത്. പൈപ്പ് ലൈൻ പൊട്ടിയതിനാൽ മുട്ടട, പുത്തിപ്പാറ, ഉള്ളൂർ, കേശവദാസപുരം ഭാഗങ്ങളിലേക്കുള്ള ജലവിതരണം തടസ്സപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button