ബംഗളൂരു: ബംഗളൂരുവിൽ കൊല്ലപ്പെട്ട പത്രപ്രവർത്തക ഗൗരി ലങ്കേഷിന്റെ സഹോദരൻ ബിജെപിക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയത് ശ്രദ്ധേയമാകുന്നു. സഹോദരിയുടെ മരണത്തിനു കാരണക്കാരായ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സിദ്ധരാമയ്യ സർക്കാരിനായില്ലെന്ന് ഇന്ദ്രജിത് ലങ്കേഷ് ആരോപിച്ചു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നിൽ തീവ്ര ഇടത് സംഘടനകൾക്ക് പങ്കുള്ളതായി സംശയിക്കുന്നു.
സഹോദരിയുടെ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സിദ്ധരാമയ്യ സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. രാജരാജേശ്വരി നഗറിലെ വസതിയിൽ ഏഴ് മാസങ്ങൾക്ക് മുൻപാണ് ഗൗരി ലങ്കേഷിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജ്യത്തെ ഇടത് കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ സംഭവത്തിന് പിന്നിൽ ഹിന്ദു സംഘടനകൾക്ക് പങ്കുണ്ടെന്ന് വൻപ്രചാരണമാണ് നടത്തിയിരുന്നത്. എന്നാൽ അന്വേഷണം മാവോയിസ്റ്റ് ഭീകരരിലേക്ക് നീങ്ങിയതോടെ സർക്കാർ മൗനം പാലിക്കുകയായിരുന്നു.
ഇതോടെയാണ് പരസ്യ പ്രതികരണവുമായി ഇന്ദ്രജിത്ത് ലങ്കേഷ് രംഗത്തെത്തിയത്. ഇപ്പോൾ ബംഗളൂരുവിലെ മല്ലേശ്വരം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ബിജെപി സ്ഥാനാർഥി അശ്വത് നാരായണിന് വേണ്ടിയാണ് ഗൗരി ലങ്കേഷിന്റെ സഹോദരൻ പ്രചരണത്തിന് ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനാണെന്ന് പറഞ്ഞ ഇന്ദ്രജിത് , മികച്ച പ്രതിച്ഛായയുള്ള അശ്വത് നാരായൺ മല്ലേശ്വരം മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അഭിപ്രായപ്പെട്ടു.
Post Your Comments