അഗര്‍ത്തല•ത്രിപുരയിലെ സി.പി.എം നേതാക്കള്‍ ഉടന്‍ ബി.ജെ.പിയില്‍ ചേരുമെന്ന അവകാശവാദവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുനില്‍ സുനിൽ ദേവ്ദർ. നിരവധി സി.പി.എം അണികള്‍ ഇതിനോടകം ബി.ജെ.പിയില്‍ ചേര്‍ന്ന് കഴിഞ്ഞതായും അദ്ദേഹം ജനം ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ത്രിപുരയിലെ പ്രമുഖ സി.പി.എം നേതാക്കള്‍ ഉടന്‍ ബി.ജെ.പിയിലേക്ക് വരും. കേരളത്തിലും കമ്മ്യൂണിസം ഓര്‍മ്മയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ത്രിപുരയിലെ ബി.ജെ.പി സംഘടനാ സെക്രട്ടറിയാണ് സുനില്‍ ദേവ്ദര്‍. ഇദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് ചരിത്രവിജയം സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവച്ചിട്ടുണ്ട്.
കടപ്പാട്: ജനം ടിവി
Post Your Comments