Latest NewsNewsGulf

ആദ്യം എടുത്തത് പീഡനക്കേസ്, ഭാര്യയാണെന്നറിഞ്ഞതോടെ വെറുതെ വിട്ട് കോടതി

ദുബായ്: 28കാരിയുടെ പരാതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെതിരെ പീഡനക്കേസ്. എന്നാല്‍ ഇവര്‍ ദമ്പതികളാണെന്നറിഞ്ഞതോടെ വെറുതെ വിട്ട് കോടതി വിധി. വിവാഹ അഭ്യര്‍ഥന സംബന്ധിച്ച് സംസാരിക്കാനായി ഇയാള്‍ സമീപിച്ചെന്നും പിന്നീട് പീഡിപ്പിക്കുകയായിരുന്നെന്നുമാണ് യുവതി പരാതി നല്‍കിയത്.

പരാതി പ്രകാരം പൊലീസ് കേസെടുക്കുകയും കോടതി ആറുമാസം തടവ് വിധിയ്ക്കുകയുമായിരുന്നു. ഇയാള്‍ നിയമപരമായി യുവതിയെ വിവാഹം കഴിച്ചതാണെന്നും രേഖകള്‍ കോടതി മുന്‍പാകെ ഹാജരാക്കിയെന്നും ഉദ്യോഗസ്ഥന്‌റെ അഭിഭാഷകന്‍ അറിയിച്ചു. സത്യം തെളിഞ്ഞതോടെ കോടതി തടവു ശിക്ഷ റദ്ദാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button