മാളവിക അവിനാഷ്. സോഷ്യൽ മീഡിയയിലെ യുവത്വം ഏറെ തിരയുന്ന മുഖം. മാളവിക അവിനാഷ് കര്‍ണാടകയിലെ ബിജെപിയുടെ ചാനല്‍ മുഖമാണ്. തീപ്പൊരി പ്രസംഗങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ബിജെപിക്ക് വേണ്ടി വോട്ട് സ്വരുക്കൂട്ടാനുള്ള തിരക്കിലാണ് മാളവിക. സർദീപ് ദേശായിയുമായുള്ള മാളവികയുടെ സംവാദം സോഷ്യൽ മീഡിയയിൽ വൈറൽ ആകുക മാത്രമല്ല, ആഘോഷമാക്കുകയും കൂടിയായിരുന്നു. കുറച്ചു സിനിമകളിൽ അഭിനയിച്ച ശേഷം ടെലിവിഷനിൽ സജീവമായി.
കന്നട, തമിഴ് ടെലിവിഷൻ രംഗത്ത് സീരിയൽ അഭിനേത്രിയായും ആങ്കർ ആയും ഒക്കെ പല പരിപാടികളിൽ നിറഞ്ഞുനിൽക്കുന്നതിനോടൊപ്പമാണ് രാഷ്രീയ പ്രവർത്തനവും..രാഷ്ട്രീയത്തോടു കോളജ് കാലത്തു തന്നെ ആഭിമുഖ്യമുണ്ടായിരുന്ന മാളവിക കന്നഡ രാഷ്ട്രീയത്തിൽ പ്രശസ്തയാണ്. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു റാങ്കോടെ എല്‍എല്‍ബി നേടിയ ഇവർ മായാമൃഗ എന്ന സിനിമയില്‍ ചെയ്ത അഭിഭാഷകയുടെ വേഷവും ഹിറ്റായിരുന്നു.
1999ൽ ശ്രീമതി സുഷമ സ്വരാജിന്റെ പ്രചരണത്തിനായി ബെല്ലാരിയിലെത്തിയ അന്ന് മുതൽ ഇവർ ഭാരതീയ ജനതാ പാർട്ടിയുടെ സജീവാംഗമാണ്. ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ എൽസി എന്ന കഥാപാത്രത്തെ ആരും മറക്കാനിടയില്ല. ലെനിന്റെ പടമായ ദൈവത്തിന്റെ വികൃതികളിൽ അല്‍ഫോന്‍സച്ചന്റെ മകള്‍ ആയ എൽസി ആയാണ് മാളവിക തന്റെ ഭാഗം അവതരിപ്പിച്ചത്.
ലെനിന്‍ സാര്‍ സിനിമയിലേക്കു വിളിക്കുമ്പോള്‍ പ്ലസ് ടുവിനു പഠിക്കുകയായിരുന്നുവെന്ന് മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തിരുന്നു മാളവിക ഓർക്കുന്നു. 2014 മുതല്‍ പാര്‍ട്ടിയുടെ വക്താവായ മാളവിക യുവജനങ്ങൾക്ക് ആവേശമായ തീപ്പൊരി നേതാവാണ്. കർണ്ണാടകയിലെ ബിജെപിയുടെ ആവേശമായ മുഖം.
Post Your Comments