ബംഗളൂരു: കര്‍ണാടകയില്‍ പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാർഡുകൾ കണ്ടെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്താണ് ഈ സംഭവം. ബംഗളൂരുവിലെ ഒരു ഫ്ളാറ്റില്‍നിന്നാണ് തിരിച്ചറിയല്‍ കാര്‍ഡുകൾ കണ്ടെത്തിയത്. വ്യാജ തിരിച്ചറിയല്‍ കാർഡുകൾക്കൊപ്പം അഞ്ച് ലാപ്‌ടോപ് ഒരു പ്രിന്‍റർ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ വോട്ടര്‍മാരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളാണ് ഇവയൊന്നും അതുകൊണ്ടുതന്നെ ഈ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോണ്‍ഗ്രസിന്‍റെ ശ്രമമാണ് ഇതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments