കണ്ണൂര്‍ : പാർട്ടി സമ്മേളനത്തിനായി യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റിയെന്ന് പരാതി. കണ്ണൂര്‍ സര്‍വകലാശാല നേരത്തെ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ എസ്എഫ്ഐ സമ്മേളനത്തിന് വേണ്ടി പുനക്രമീകരിച്ചെന്നാണ് പരാതി. ഈ മാസം 10, 11 തീയതികളിലാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ സമ്മേളനം ഉള്ളതുകൊണ്ട് 15 ,16 തീയതികളിലേക്ക് പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.
എസ്എഫ്ഐ ത്രിദിന ജില്ലാ സമ്മേളനം നാളെ പയ്യന്നൂരിൽ ആരംഭിക്കുകയാണ്. വൈകിട്ട് പെരുമ്പയിലെ പ്രകടനത്തിന് ശേഷം ഷേണായി സ്ക്വയറിലെ ആസിഫ ബാനു നഗറില്‍ നടക്കുന്ന പൊതുസമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗം എ എ റഹീം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്.
സംഭവം വിവാദമായതോടെ യൂണിവേഴ്സിറ്റി അധികൃതർ വിശദീകരണവുമായി എത്തി. എന്നാൽ ഈ ആരോപണം എസ്എഫ്ഐ നിഷേധിച്ചു.
Post Your Comments