Latest NewsKeralaNewsIndia

കോണ്‍ഗ്രസ് പുറത്താകുമോ ? ഏറ്റവും പുതിയ സര്‍വേ ഫലം പുറത്ത്

ബംഗളൂരു•കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏറ്റവും ഒടുവിലത്തെ അഭിപ്രായ സര്‍വേ ഫലം പുറത്തുവന്നു. ഇന്ത്യ ടുഡേ-കാര്‍വി സര്‍വേ ഫലം അനുസരിച്ചു കോണ്‍ഗ്രസ് 90-101 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബി.ജെ.പി 78-86 സീറ്റുകള്‍ വരെ നേടുമെന്നും 34-43 സീറ്റുകള്‍ നേടുന്ന ജെ.ഡി.എസ് സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണ്ണായക ശക്തിയാകുമെന്നും സര്‍വേ പറയുന്നു.

മേയ് 12 നാണ് സംസ്ഥാനത്തെ 224 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ മേയ് 15 ന് നടക്കും.

നേരത്തെ പുറത്തുവന്ന ഭൂരിപക്ഷം സര്‍വേകളും കോണ്‍ഗ്രസിന് മുന്‍‌തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും സി-ഫോര്‍ സര്‍വേ മാത്രമാണ് കോണ്‍ഗ്രസിന് അധികാരം പ്രവചിക്കുന്നത്.

വിവിധ സര്‍വേകളിലൂടെ…

# വി.എം.ആര്‍ അഭിപ്രായ സര്‍വേ

ബി.ജെ.പി: 89
കോണ്‍ഗ്രസ്: 91
ജെ.ഡി (എസ്): 40
മറ്റുള്ളവര്‍: 4

# കാര്‍വി അഭിപ്രായ സര്‍വേ

ബി.ജെ.പി: 78-86
കോണ്‍ഗ്രസ്: 90-101
ജെ.ഡി (എസ്): 34-43

# ലോക്നീതി-സി.ഡി.സി.എസ് അഭിപ്രായ സര്‍വേ

ബി.ജെ.പി: 84
കോണ്‍ഗ്രസ്: 97
ജെ.ഡി (എസ്): 37
മറ്റുള്ളവര്‍: 04

# സി-ഫോര്‍ അഭിപ്രായ സര്‍വേ

ബി.ജെ.പി: 68
കോണ്‍ഗ്രസ്: 123
ജെ.ഡി (എസ്): 32
മറ്റുള്ളവര്‍: 04

# സുവര്‍ണ അഭിപ്രായ സര്‍വേ

ബി.ജെ.പി: 102
കോണ്‍ഗ്രസ്: 72
ജെ.ഡി (എസ്): 44
മറ്റുള്ളവര്‍: 04

# ഇന്ത്യ ടി.വി അഭിപ്രായ സര്‍വേ

ബി.ജെ.പി: 78-86
കോണ്‍ഗ്രസ്: 90- 101
ജെ.ഡി (എസ്): 34-43

shortlink

Related Articles

Post Your Comments

Related Articles


Back to top button