കണ്ണൂര്‍: ഓട്ടം മതിയാക്കി രാത്രി പത്ത് മണിയോടെ ഓട്ടോയുമായി വീട്ടിലേക്ക് മടങ്ങുന്ന ഷമേജ് ചെന്ന് പെട്ടത് മാരകായുധങ്ങളുമായി നില്ക്കുന്ന കൊലയാളി സംഘത്തിന് മുന്നില്‍. ഓട്ടോ തടഞ്ഞത് പരിചയക്കാരടങ്ങുന്ന സംഘം. അതിനാല്‍ തന്നെ കാര്യം എന്തെന്ന് യാതൊരു വിവരവും ഷമേജിന് ഉണ്ടായിരുന്നില്ല. പിന്നീട് തുരു തുരാ വെട്ട്. പ്രാണന് വെടിയുമ്പോഴും താന്‍ ആക്രമിക്കപ്പെട്ടതിന്റെ കാരണം ഷമേജ് അറിഞ്ഞിരുന്നില്ല.
മാഹി പള്ളൂരില്‍ സി.പി.എം. പ്രവര്ത്തകന് ബാബു കൊല്ലപ്പെട്ടതോടെ, ഇതിനി പ്ന്നില് ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് ബിജെപി പിളയത്തിലെ ആരെയെങ്കിലും കൊന്ന് പകരത്തിന് പകരം വീട്ടുകയെന്ന് സംഘം തീരുമാനിച്ചത്. ഇവിടെയാണ് ഒന്നും അറിയാത്ത ഷമേജ് വന്ന് പെട്ടത്.
നേരത്തെ ബി.ജെ.പി. പ്രവര്‍ത്തകനായിരുന്ന ഷമേജ് വിവാഹശേഷം പൊതുപ്രവര്‍ത്തനങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പകരത്തിനു പകരം കൊല കണ്ണൂരില്‍ മുന്പേയുണ്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ എതിര്‍പാര്‍ട്ടി അനുഭാവികളായ ആരെയെങ്കിലും കൊല്ലുന്നതു പുതിയ കീഴ്വഴക്കമാണ്.
ഈ കിരാതത്വത്തിന് ഇരകളാകുന്നതു ഷമേജിനെപ്പോലെ നിരപരാധികള്‍. രണ്ടു വര്‍ഷം മുന്‍പ് പയ്യന്നൂരില്‍ സി.പി.എം. പ്രവര്ത്തകന് ധനരാജ് കൊല്ലപ്പെട്ട് മണിക്കൂര്‍ തികയുന്നതിനു മുന്‍പ് ബി.ജെ.പി. പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവര്‍ രാമചന്ദ്രനെ കൊലപ്പെടുത്തിയതും സമാന സംഭവമായിരുന്നു.
Post Your Comments