ജലദോഷമെന്ന് കരുതി നിസാരമായാണ് ഒമാഹ സ്വദേശിയായ കേന്ദ്ര ജാക്‌സണ്‍ ആ അസുഖത്തെ കണ്ടത്. 52 വയസുകാരിയായ ഇവര്‍ക്ക് രണ്ടര വര്‍ഷമായിട്ടും വിട്ടു മാറാത്ത ജലദോഷമായിരുന്നു. അലര്‍ജി ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നീട് വിദഗ്ധ ചികിത്സ നടത്തിയപ്പോഴാണ് മൂക്കിലൂടെ വന്നത് ബ്രെയില്‍ ഫ്‌ലൂയിഡാണെന്ന് തിരിച്ചറിഞ്ഞത്. തലയോട്ടിയിലെ ചെറിയ ദ്വാരത്തിലൂടെ സെറിബ്രോസ്‌പൈനല്‍ ഫ്‌ലൂയിഡാണ് മൂക്കിലൂടെ പൊയ്‌ക്കൊണ്ടിരുന്നത്.
രണ്ടു വര്‍ഷം മുന്‍പ് നടന്ന അപകടത്തില്‍ ഇവര്‍ക്ക് മുഖം കാറിന്‌റെ ഡാഷ് ബോര്‍ഡില്‍ ഇടിച്ച് പരുക്കേറ്റിരുന്നു. ഇതിനു ശേഷമാണ് വിട്ടുമാറാത്ത മൈഗ്രേയ്‌നും മൂക്കൊലിപ്പും ആരംഭിച്ചത്. പ്രതിദിനം അര ലിറ്റര്‍ ബ്രെയിന്‍ ഫ്‌ലൂയിഡ് വീതമാണ് ഇവര്‍ക്ക് നഷ്ടപ്പെട്ടിരുന്നത്. ശസ്തക്രിയയിലൂടെയാണ് ഇത് സുഖപ്പെടുത്തിയത്. തലച്ചോറിനും സ്‌പൈനല്‍ കോഡിനും സംരക്ഷണം നല്‍കുന്ന ദ്രാവകമാണ് സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ്.
Post Your Comments