Latest NewsNewsGulf

ബഹ്​റൈനിൽ എത്തിയ മലയാളി യുവതികൾ സെക്സ് റാക്കറ്റിൽ

മനാമ: വീട്ടുജോലിക്കാരുടെ വിസയിൽ ബഹ്​റൈനിൽ എത്തി സെക്‌സ് റാക്കറ്റിൽ അകപ്പെട്ട മലയാളി യുവതികളെ പ്രോസിക്യൂഷനിൽ ഹാജരാക്കി. സെക്​സ്​ റാക്കറ്റിൽനിന്നും രക്ഷപ്പെട്ട്​ പോലീസ്​ സ്​റ്റേഷനിൽ അഭയം പ്രാപിക്കുകയും തുടർന്ന്​ എമിഗ്രേഷൻ ജയിലിൽ കഴിയുകയും ചെയ്യുന്ന ഇവർ തങ്ങളെ ചതിയിൽപെടുത്തിയ രണ്ട് പേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോർട്ട്. എന്നാൽ പ്രതികൾ നാട്ടിലേക്ക്​ കടന്നതായാണ് സൂചന.

Read Also: കര്‍ണാടക ആര് പിടിക്കും? പുതിയ സര്‍വേ പറയുന്നത് ഇങ്ങനെ

പ്രോസിക്യൂഷൻ ഇവരിൽനിന്ന്​ വിശദമായ മൊഴികൾ രേഖപ്പെടുത്തുകയും തുടർന്ന്​ അഞ്ചുപേരുടെ ഫോട്ടോ കാണിച്ചതിൽ നിന്നുമാണ് ഇവർ രണ്ട് പേരെ തിരിച്ചറിഞ്ഞത്. തിരുവനന്തപുരം സ്വദേശികളായ സുധീർ, സജീർ എന്നിവരാണ്​ ഇവരെ കൊണ്ടുവന്നതെന്നാണ് സ്ത്രീകൾ മൊഴി നൽകിയത്. പ്രതിമാസം 35000 രൂപ ശമ്പളം വാഗ്‌ദാനം ചെയ്‌ത ശേഷമായിരുന്നു ഇവരെ ബഹ്‌റൈനിൽ കൊണ്ടുവന്നത്. എന്നാൽ വന്ന ദിവസം പാസ്​പോർട്ട്​ വാങ്ങിയശേഷം, സജീറും സുനീറും ഒരു അപ്പാർട്ട്മെന്റിലേക്കാണ്​ ​യുവതികളെ കൊണ്ടുപോയത്. തുടർന്ന് പീഡിപ്പിക്കുകയും മർദ്ദിച്ച് അവശരാക്കുകയും ചെയ്‌തു. തുടർന്ന് കർശനമായ കാവലോടെ ​ അപ്പാർട്ട്മെന്റിലേക്ക്​ പുറത്തുനിന്ന്​ ആളുകളെ കൊണ്ടുവന്ന്​ പീഡിപ്പിച്ചു. അപ്പാർട്ട്മെന്റിന് ​ പുറത്ത്​ കൊണ്ടുപോയും ആളുകൾക്ക്​ കൈമാറി.

നാട്ടിൽ പോകണം എന്ന് ആവശ്യപ്പെട്ടപ്പോൾ വിസ അടിക്കാൻ ചെലവായ രണ്ടുലക്ഷം രൂപ തരാതെ പോകാൻ കഴിയില്ലെന്നുമായിരുന്നു മറുപടി. കഴിഞ്ഞ ഏപ്രിൽ 11 നാണ് യുവതികൾ സംഘത്തി​​െൻറ കണ്ണ്​ വെട്ടിച്ച്​ രക്ഷപെട്ടത്. അന്ന്​ രാത്രി പോലീസ്​ സ്​റ്റേഷനിൽ കഴിയുകയും പിന്നീട്​ ഇവർ എമിഗ്രേഷൻ ജയിലിൽ എത്തപ്പെടുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button