തൃശൂര്‍•മാഹിയില്‍ നഗരസഭാ മുന്‍ കൗണ്‍സിലായിരുന്ന സി.പി.എം നേതാവ് ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് സി.പി.എമ്മുകാര്‍ തന്നെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ആരോപിച്ചു. അസാന്മാര്ഗിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട സി.പി.എമ്മുകാരനെ അവര്‍ തന്നെ ഗൂഢാലോചന നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് രാധാകൃഷ്ണന്റെ ആരോപണം.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ജയരാജന്റെയും നേതൃത്വത്തില്‍ ഗുണ്ടാരാജാണ് സംസ്ഥാനത്ത് നടക്കുന്നത്. കോടിയേരി ബാലകൃഷ്ണന് ഇപ്പോള്‍ കോടാലി ബാലകൃഷ്ണനായി മാറിയെന്നും രാധാകൃഷ്ണന് പരിഹസിച്ചു.
അതേസമയം, ബാബു കൊല്ലപ്പെട്ടത് പിണറായി വിജയനെതിരെ സംസാരിച്ചത് കൊണ്ടാണെന്ന് പറഞ്ഞ് സമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമായി. കേന്ദ്രഭരണ പ്രദേശമായ മാഹി ഉള്‍പ്പെടുന്ന പുതുച്ചേരി മുഖ്യമന്ത്രിയ്ക്കെതിരെ ബാബു അഞ്ചുമാസം നടത്തിയ പ്രസംഗമാണ് പിണറായി വിജയനെതിരെ നടത്തിയ പ്രസംഗം എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Post Your Comments