കെയ്‌റോ: ഈജിപ്റ്റിൽ ക്രൈസ്തവ ദേവാലയത്തിൽ വൻ തീപിടിത്തം. തലസ്ഥാനമായ കെയ്‌റോയ്ക്ക് സമീപം നടന്ന തീപിടിത്തത്തിൽ 41 പേർ മരിച്ചതായാണ് റിപ്പോർട്ട്. അപകടത്തിൽ 50ലേറെ പേർക്ക് പരിക്കേറ്റു. കെയ്‌റോയിലെ വടക്കുപടിഞ്ഞാറൻ ഭാഗത്തെ ഗിസയിലെ കോപ്റ്റിക്ക് പള്ളിയായ അബൂ സിഫീനിലാണ് തീപിടിത്തം ഉണ്ടായത്. ഈജിപ്ത് പ്രസിഡന്റ് അബ്ദുൾ ഫത്താഹ് സീസി കോപ്ടിക് ക്രിസ്ത്യൻ മതമേലദ്ധ്യക്ഷനായ താട്രോസ് രണ്ടാമനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.
5000ത്തിൽ അധികം പേർ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സമയത്താണ് അപകടമുണ്ടായത്. അപകട സമയത്ത് പള്ളിക്കകത്ത് നിന്ന് രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. പതിനഞ്ചോളം അഗ്നിശമന വാഹനങ്ങളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പള്ളിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം.
Post Your Comments