KeralaLatest NewsNews

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ്; കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അടവുകള്‍ പയറ്റി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ഒപ്പമുണ്ടാകണമെന്നാണ് ആഗ്രഹമെന്നും കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് താന്‍ ക്ഷണിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ചെങ്ങന്നൂരില്‍ വിജയകുമാറിന്റെ വിജയം സുനശ്ചിതമാണ്. അക്കാര്യം നിയോജക മണ്ഡലം സന്ദര്‍ശിക്കുന്ന ആര്‍ക്കും മനസിലാകും. യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വ്യക്തിപരമായി ഒരു എതിരാളിയെ പോലും മണ്ഡലത്തില്‍ കാണാനാവില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാണിയുടെ തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചെങ്ങന്നൂരില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. പശ്ചിമബംഗാളിലും കര്‍ണാടകയിലും സിപിഐഎം-ബിജെപി കൂട്ടുകെട്ടാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി വെള്ളിയാഴ്ച ചേരാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button