മീന്‍ പിടിക്കാൻ പലർക്കും താൽപര്യമാണ്. വീടിനടുത്തുള്ള പുഴവക്കത്തോ മറ്റോ ഇരുന്നു മീൻ പിടിക്കുന്നതിനേക്കാൾ സുഖം വികസനം ഇതുവരെയും കടന്നുവരാത്ത രോഹ്‌റു എന്ന ഗ്രാമത്തിലെ മീൻപിടുത്തത്തിൽ നിന്ന് ലഭിക്കും . ഹിമാചല്‍പ്രദേശില്‍ സ്ഥിതി ചെയ്യുന്ന രോഹ്‌റു ഷിംലയില്‍ നിന്നും 115 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. മീന്‍പിടിക്കാനായി മാത്രം സഞ്ചാരികള്‍ എത്തിച്ചേരുന്ന രോഹ്‌റുവിന്റെ വിശേഷങ്ങളിലേക്ക്.
രോഹ്‌റു സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്. മിതമായി മാത്രമായിരിക്കും ഹിമാചലില്‍ ഈ സമയങ്ങളില്‍ തണുപ്പ് അനുഭവപ്പെടുക. തണുപ്പു കാലത്താണ് ഇവിടെ സന്ദര്‍ശിക്കുവാന്‍ താല്പര്യമെങ്കില്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയം തിരഞ്ഞെടുക്കാം.
ഡെല്‍ഹിയില്‍ നിന്നും റോഹ്‌റുവിലേക്ക് ഡെല്‍ഹിയില്‍ നിന്നും പ്രധാനമായും മൂന്ന് വഴികളാണ് ഇവിടേക്കുള്ളത്. അതില്‍ കുരുക്ഷേത്ര വഴി വരുന്ന റോഡാണ് യാത്രകള്‍ക്ക് ഏരെ അനുയോജ്യമായിട്ടുള്ളത്. ഡോ. എന്‍.എസ് ഹര്‍ദികാര്‍ റോഡ് വഴി -കുരുക്ഷേത്ര-അംബാല-ചണ്ഡിഗഡ് എക്‌സ്പ്രസ് വേ-എന്‍എച്ച്5-ചണ്ഡിഗഡ് എസ്എച്ച് 5- ചണ്ഡിഗഡ് എസ്എച്ച 2- തിയോഗ്-ഹ്ട്‌കോട്ടി-റോഹ്‌റു-മാള്‍ റോഡ് വഴിയാണ് റോഹ്‌റുവില്‍ എത്തുക. 438 കിലോമീറ്ററാണ് ഈ വഴി സഞ്ചരിക്കേണ്ടത്. ഡോ. എന്‍.എസ് ഹര്‍ദികാര്‍ റോഡ്-എന്‍എച്ച്9-എസ് എച്ച് 12-സഹരന്‍പൂര്‍-ഡെല്‍ഹി റോഡ്-തിയോഗ്-ഹാട്‌കോടി-രോഹ്‌റു റോഡ്-രോഹ്‌റു-സന്‍ഗ്രി-റാംപൂര്‍-മാള്‍റോഡ് വഴിയുള്ളതാണ് അടുത്ത വഴി. ആദ്യത്തെ റൂട്ടിലെ പ്രധാനപ്പെട്ട കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം.
കുരുക്ഷേത്ര
ഡെല്‍ഹിയില്‍ നിന്നും 154 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കുരുക്ഷേത്ര ഹിന്ദു ഐതിഹ്യങ്ങളുമായി ഏറെ ബന്ധമുള്ള സ്ഥലമാണ്. പുരാണങ്ങളനുസരിച്ച് പാണ്ഡവരും കൗരവരും തമ്മിലുള്ള മഹാഭാരതയുദ്ധം ഇവിടെ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. കൃഷ്ണന്‍ അര്‍ജുനനെ സഹായിച്ചതും ഇവിടെവെച്ചുതന്നെയാണ്. ഭദ്രകാളി ക്ഷേത്രം,സ്ഥനേശ്വര്‍ മഹാദേവ ക്ഷേത്രം, ബ്രഹ്മ സരോവര്‍ തുടങ്ങിയവയാണ് ഈ യാത്രയില്‍ ഇവിടെ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍.
പബ്ബാര്‍ വാലി
രോഹ്‌റുവില്‍ നിന്നും തിയോഗില്‍ നിന്നും മാത്രം എത്തിച്ചേരാന്‍ സാധിക്കുന്ന പബ്ബാര്‍ വാലി പബ്ബാര്‍ നദിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്. റോഹ്‌റുവില്‍ മീന്‍പിടുത്തത്തിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ എത്തുന്നതും ഇവിടെത്തന്നെയാണ്
ദോബ്ര കവാര്‍ ഗ്രാമങ്ങള്‍
രോഹ്‌റുവിന് സമീപം സ്ഥിതി ചെയ്യുന്ന പ്രധാനപ്പെടട് രണ്ടു ഗ്രാമങ്ങളാണ് ദോബ്രയും കവാറും. ഔഷധസസ്യങ്ങള്‍ക്കു പേരുകേട്ട ഈ ഗ്രാമങ്ങള്‍ അപൂര്‍വ്വങ്ങളായ പുഷ്പങ്ങള്‍ക്കും മറ്റും പേരുകേട്ടയിടം കൂടിയാണ്.
Post Your Comments