Latest NewsNewsSports

ജയിക്കാനായി മരണക്കളി കളിച്ച് ചിരവൈരികള്‍, എല്‍ ക്ലാസിക്കോ സമനിലയില്‍

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മത്സരം ഇന്നലെയായിരുന്നു. ചിര വൈരികളായ എഫ്‌സി ബാഴ്‌സലോണയും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍. ഈ സീസണിലെ സ്പാനിഷ് ലീഗിലെ അവസാന എല്‍ ക്ലാസിക്കോ സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.

ലൂയിസ് സുവാരസാണ് ആദ്യം ബാഴ്സലോണയ്ക്ക് ഗോള്‍ നേടിക്കൊടുത്തത്. എന്നാല്‍ ഒട്ടും വൈകാതെ ആറ് മിനിറ്റിനകം തന്നെ ബാഴ്‌സലോണയുടെ ഗോള്‍ വല ചലിപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാഡോള്‍ഡോ റയലിനെ ഒപ്പമെത്തിച്ചു.

രണ്ടാംപകുതിയില്‍ മെസ്സിയാണ് ബാഴ്സയ്ക്ക് വേണ്ടി രണ്ടാമത്തെ ഗോള്‍ നേടിയത്. കാസിമിറോയെയും റാമോസിനേയും സമര്‍ഥമായി മറികടന്ന് മെസ്സി തൊടുത്ത ഷോട്ട് ഗോള്‍വല കടക്കുകയായിരുന്നു.

തുടര്‍ന്ന് ഒരു ഗോളിന് പിന്നിലായിരുന്ന റയല്‍ 73-ാം മിനിറ്റില്‍ ഒപ്പമെത്തി. ഗാരത്ത് ബെയിലിയാണ് സമനില ഗോള്‍ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button