അമിതവണ്ണം കുറയ്ക്കാൻ ഏറ്റവും മികച്ച വഴിയുമായി ബ്രിട്ടീഷ് ഗവേഷകർ. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഹോർമോൺ ഇഞ്ചക്ഷനാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മരുന്ന് ചിലരിൽ പരീക്ഷിച്ചതായും ഇവരിലെല്ലാം അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടായതായുമാണ് സൂചന. കൂടാതെ ബാരിയാട്രിക് സർജറി പോലെ ഫലപ്രദമായ ഒരു മാർഗം കണ്ടുപിടിക്കാനുള്ള ശ്രമം തങ്ങൾ നടത്തുന്നതായും എന്നാൽ മാസംതോറുമുള്ള ഇഞ്ചക്ഷനിലൂടെ മാത്രമേ ഇത് സാധ്യമാകുകയുള്ളുവെന്നും ഇംപീരിയൽ തലവൻ ഗവേഷക പ്രൊഫസർ സർ സ്റ്റീവ് ബ്ലൂം വ്യക്തമാക്കി.
അമിതവണ്ണം എന്നത് ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ഇതുമൂലം ക്യാൻസർ, ഹൃദയാഘാതം, സ്ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും സ്റ്റീവ് ബ്ലൂം പറയുകയുണ്ടായി. അമിതവണ്ണം എന്നത് വലിയൊരു പ്രശ്നമാണെന്നും എന്നാൽ ആഹാരം കുറച്ച് കഴിക്കണമെന്നും വ്യായാമം ചെയ്യണമെന്നൊക്കെ പറഞ്ഞുകൊടുത്താൽ ആരും അനുസരിക്കാൻ തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments