കോഴിക്കോട്: ബിജെപി പ്രവര്ത്തകന് പോലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റതായി റിപ്പോര്‍ട്ട്. അത്തോളിയില്‍ ബിജെപി പ്രവര്‍ത്തകനായ തയ്യുള്ളതില്‍ അനൂപിനാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനമേറ്റത്.
കാക്കൂര്‍ സ്റ്റേഷനിലെ എ.എസ്.ഐ രവിയുടെ വീട്ടില്‍ പടക്കം പൊട്ടിച്ച കേസിലെ പ്രതിയായ അനൂപിനെ ഇന്നലെ ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് വീട്ടില്‍ വച്ചും ലോക്കപ്പില്‍ വച്ചും പൊലീസ് തന്നെ മര്‍ദ്ദിച്ചതാണ് അനൂപിന്റെ പരാതി.
എന്നാല്‍ ഒന്നരയ്ക്ക് കസ്റ്റഡിയിലെടുത്ത അനൂപിനെ ഒരു മണിക്കൂറിനകം ജാമ്യത്തില്‍ വിട്ടെന്നും മര്‍ദ്ദനം ഉണ്ടായിട്ടില്ലെന്നും അത്തോളി പൊലീസ് അറിയിച്ചു. പരിശോധനയില്‍ അനൂപിന് കാര്യമായ തകരാറില്ലെന്ന് അനൂപ് ചികില്‍സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രി അധികൃതരും വ്യക്തമാക്കി.
Post Your Comments