Latest NewsNewsGulf

ബാഗിനുള്ളിൽ ലഹരി മരുന്ന്, നൽകിയത് മാതാവാണെന്ന് പാക് പൗരൻ ; ഒടുവിൽ സംഭവിച്ചത്

അബുദാബി: ബാഗിൽ ലഹരി മരുന്നായ ഹഷീഷ് കണ്ടെത്തിയതിനെ തുടർന്ന് പിടിയിലായ പാക് പൗരന് ഒരു വർഷം തടവു ശിക്ഷ. എന്നാൽ താനല്ല മാതാവാണ് ബാഗ് തയ്യാറാക്കിയതെന്നും അവർക്ക് യുഎഇയിലെ നിയമങ്ങളെക്കുറിച്ച് അറിയില്ലെന്നും യുവാവ് വാദിക്കുകയുണ്ടായി. എന്നാൽ കോടതി ഇതു തള്ളുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. ശിക്ഷയ്ക്കു ശേഷം ഇയാളെ നാടുകടത്താനും ഉത്തരവുണ്ട്.

Read Also: ജീതുവിന്റെ കൊലയിലേയ്ക്ക് നയിച്ച കാരണങ്ങള്‍ തുറന്നു പറഞ്ഞ് ഭര്‍ത്താവ് : കാരണം അറിഞ്ഞപ്പോള്‍ പൊലീസും നിശബ്ദരായി

അവധിക്ക് നാട്ടിൽ പോയശേഷം തിരികെ എത്തിയതായിരുന്നു പ്രതി. വൈദ്യ പരിശോധനയിൽ ഇയാൾ ഹഷീഷ് ഉപയോഗിച്ചതായും തെളിഞ്ഞു. ലഹരി മരുന്ന് ഉപയോഗിച്ചതിനും യുഎഇയിലേക്ക് ഹഷീഷ് കടത്താൻ ശ്രമിച്ചതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ, താൻ ലഹരി മരുന്ന് ഉപയോഗിച്ചത് നാട്ടിൽ നിന്നാണെന്നും യുഎഇയിൽ ഉപയോഗിച്ചില്ലെന്നുമാണ് പ്രതി കോടതിയിൽ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button