തൃശൂര്‍: ചെങ്ങാലൂര്‍ കുണ്ടുകടവില്‍ ഭാര്യയെ തീവച്ചു കൊന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കി പ്രതി വിരാജ്. കൊല്ലപ്പെട്ട ജീതുവിന് വിവാഹത്തിനു മുമ്പ് മറ്റൊരാളുമായുണ്ടായിരുന്ന ബന്ധം താന്‍ അറിഞ്ഞിരുന്നെന്നും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും ഇതില്‍നിന്നു പിന്മാറാന്‍ തയാറാകാത്തതാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും പ്രതി പറഞ്ഞു. കഴിഞ്ഞ 25ന് രാത്രി ജീതുവിനെ കാമുകനോടൊപ്പം പിടികൂടിയ വിരാജ് പുതുക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ വിവാഹമോചനത്തിന് തീരുമാനിക്കുകയായിരുന്നു.
അതിനുശേഷം ജീതു കാമുകനൊപ്പം സമയം ചെലവിടുന്നതും ജോലിസ്ഥലത്തേക്കു ബൈക്കില്‍ പോകുന്നതും വിരാജ് അറിഞ്ഞിരുന്നു.
താന്‍ ഗള്‍ഫിലേക്കു പോകുന്നതുവരെ ബന്ധം പാടില്ലെന്ന് വിരാജ് പറഞ്ഞിരുന്നെങ്കിലും ജീതു വകവയ്ക്കാതിരുന്നത് വൈരാഗ്യത്തിന് ആക്കം കൂട്ടി. വിവാഹം കഴിഞ്ഞ് ആറു വര്‍ഷത്തിലേറെയായിട്ടും ദമ്പതികള്‍ക്കു കുട്ടികളില്ലായിരുന്നു. ഇതേച്ചൊല്ലിയും വഴക്കു നടക്കാറുണ്ടായിരുന്നു.കുടുംബശ്രീ അക്കൗണ്ടന്റായിരുന്ന ജീതു തുക കൈവശം വച്ചതുമായി ബന്ധപ്പെട്ട് കുടുംബശ്രീ അംഗങ്ങളുമായും തെറ്റിയിരുന്നു. ഇക്കാര്യം അറിഞ്ഞ വിരാജ് ചോദ്യം ചെയ്തത് പ്രശ്നം രൂക്ഷമാക്കി.
സംഭവദിവസം ജീതുവിനെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല. പെട്രോളൊഴിച്ച് ഭീഷണിപ്പെടുത്തി അവിഹിതബന്ധം പരസ്യമായി സമ്മതിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കുണ്ടുകടവില്‍ കുടുംബശ്രീയുടെ യോഗത്തിനെത്തിയ ജീതുവും അംഗങ്ങളുമായി വാക്കേറ്റവും തര്‍ക്കവും നടന്നിരുന്നു. ഇതില്‍ വിരാജിന്റെ ബന്ധുക്കളും ഉള്‍പ്പെട്ടിരുന്നു.ജീതുവിന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായാണ് തീകൊളുത്തിയതെന്നും വിരാജ് പറഞ്ഞു.
Post Your Comments