Latest NewsKeralaNews

തച്ചങ്കരി ചാര്‍ജ് എടുത്തതോടെ കെഎസ്ആര്‍ടിസിയില്‍ വൻ മാറ്റം; പണി എടുക്കാത്ത ജീവനക്കാരെ തേടിയെത്തിയത് മുട്ടന്‍ പണി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി എം.ഡിയായി ടോമിൻ തച്ചങ്കരി ചാർജ് എടുത്ത് ഒരു മാസം തികയും മുൻപ് പണിയെടുക്കാത്ത 142 സ്‌ഥിരം ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ട്. സര്‍വീസില്‍ ഹാജരാകാതിരുന്നവരും കോര്‍പ്പറേഷന്റെ നോട്ടീസിന് വ്യക്‌തമായ മറുപടി നല്‍കാത്തവരെയുമാണ് പിരിച്ചുവിട്ടിരിക്കുന്നത്. ചിലര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചെങ്കിലും തീരുമാനം കോടതി ശരിവെക്കുകയായിരുന്നു.

Read Also: റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത

ടയര്‍ ക്ഷാമത്തെത്തുടര്‍ന്ന്‌ അഞ്ഞൂറോളം ബസുകള്‍ കട്ടപ്പുറത്തായ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ റീ ട്രെഡിങ്‌ വിഭാഗത്തിലെ ഡ്യൂട്ടി പരിഷ്‌കരിച്ച് ഉത്തരവായിട്ടുണ്ട്. 2012 വരെ ഒരാള്‍ 12 ടയറുകള്‍വരെ ബെഫിങ്‌ ആന്‍ഡ്‌ ബില്‍ഡിങ്‌ ചെയ്‌തിരുന്നത്‌ എട്ടായി കുറഞ്ഞിരുന്നു. ഇത്‌ വീണ്ടും പന്ത്രണ്ടായി ഉയര്‍ത്തിയിട്ടുണ്ട്‌. ഇത്തരത്തിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button