
കാഞ്ഞങ്ങാട്: റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ കാസർഗോഡ് കൊളവയല്‍ പ്രതിഭാ ക്ലബ്ബിന് സമീപം താമസിക്കുന്ന ബിജേഷിനെ (22) യാണ് മന്‍സൂര്‍ ആശുപത്രിക്ക് പിറക് വശത്തെ റെയില്‍വേ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
തെയ്യംകെട്ടുത്സവം കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയ ബിജേഷ് രാവിലെ വീട്ടില്‍ എത്തിയില്ല. ബന്ധുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് വിവരം അറിഞ്ഞെത്തിയ പോലീസ് വേണ്ട നടപടികൾ സ്വീകരിച്ചു. കാലുകള്‍ അറ്റ നിലയില്‍ ആയിരുന്നു മൃതദേഹമെന്നത് മരണത്തിൽ ദുരൂഹത പടർത്തുന്നു. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Also read ; കേരളത്തിലെത്തിയ കേന്ദ്ര മന്ത്രി പ്രകാശ് ജാവേദക്കറിന്റെ അകമ്പടി വാഹനത്തില്‍ സ്വകാര്യവാഹനം ഇടിച്ച് അപകടം
Post Your Comments