ന്യൂഡല്‍ഹി: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി അസ്ഹന്‍ ഇക്ബാലിന് വെടിയേറ്റു. നരോവലില്‍ പൊതുയോഗത്തില്‍ സംസാരിച്ചു കൊണ്ട് നില്‍ക്കെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈയിലാണ് വെടിയേറ്റത്. ഉടന്‍ തന്നെ അസ്ഹനെ ആശുപത്രിയിൽ എത്തിച്ചെന്നും അപകടനില തരണം ചെയ്തെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോർട്ട് ചെയുന്നു. ഏകദേശം 22 വയസു പ്രായമുള്ള അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്‌തു വരുന്നു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉള്‍പ്പെട്ടതും മന്ത്രിയുടെ ജന്മനാട് കൂടിയാണ് നരോവല്‍. പാകിസ്ഥാന്‍ മുസ്ലീം ലീഗ് പാര്‍ട്ടി അംഗമായ അസ്ഹന്‍ ഒരു രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു സംഭവമുണ്ടായത്.
Also read ; ചൈനയ്‌ക്ക് പിന്നാലെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനൊരുങ്ങി പാകിസ്ഥാൻ
Post Your Comments